പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് ഒരാള്‍ മരിച്ചത്.
വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. 140മത് കുമാരഗുരു ജയന്തി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തിനുള്ള കതിനയും പടക്കങ്ങളും നിര്‍മ്മിക്കുന്നതിനിടെയാണ്? അപകടം. പി.ആര്‍.ഡി.എസ് ആസ്?ഥാനത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന പടക്കശാലക്കാണ് തീപിടിച്ചത്.
അതേസമയം സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി.
Leave a Comment