കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ താലിബാന്‍ മോഡലിലാണ് വധിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരിലുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ കൊലപാതകങ്ങള്‍ക്കെതിരെ ഇത് വരെ ശക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ശുഹൈബ് കൊല്ലപ്പെടുന്നതിന് മുന്‍പ് ടിപി വധക്കേസിലെ പ്രതികള്‍ പരോള്‍ ലഭിച്ച് പുറത്ത് വന്നിരുന്നു. ശുഹൈബിനെതിരെ സിപിഎം കൊലവിളി നടത്തുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കേരളത്തില്‍ പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ആര്‍എംപി നേതാകകളെയും സിപിഎം ആക്രമിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് പോലും രക്ഷയില്ലാതായി. പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണം കൈവിട്ടുപോയോ എന്നുപോലും സംശയിക്കുന്നതായും സിനിമാപാട്ട് സംബന്ധിച്ച പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയില്‍ സ്വന്തം പാര്‍്ട്ടിക്കാരാല്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിട്ടുംപോലും മുഖ്യമന്ത്രി നിശബ്ദത ഭയപ്പെടുത്തുന്നു. ആഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം.ഒരു സംഘട്ടനത്തിലല്ല സുഹൈബ് മരിച്ചത്. ഇതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഈ ഗൂഡാലോചനയെല്ലാം പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇത് വ്യക്തമാക്കുന്നത് പൊലീസിന്റെ അധികാരം ഡിജിപിയില്‍ അല്ലെന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് അതീവവഗൗരവമായിട്ടാണ് ഇക്കാര്യം കാണുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Leave a Comment