വിഘ്‌നേശിന്റെ ‘V’ നയന്‍താരയുടെ ‘N’ !! പ്രണയദിനത്തിലെ ആരാധകരുടെ പരിഭവം തീര്‍ക്കാന്‍ താര ജോഡികള്‍ ചെയ്യതത് ഇങ്ങനെ…..

സംവിധായകന്‍ വിഘ്‌നേശും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയപം പ്രണയത്തിലാണെന്ന് കോളിവുഡില്‍ മുഴുവന്‍ പാട്ടാണ്. ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങളെല്ലാം ഈ വാര്‍ത്ത ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു. വിജയ് സേതുപതി-നയന്‍താര ഒന്നിച്ച വിഘ്‌നേശ് ചിത്രം ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇവരുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു തുടങ്ങിയത്.

വിഘ്‌നേശിനൊപ്പമുള്ള നയന്‍താരയുടെ പുതിയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രണയദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ആരാധകരുടെ പരിഭവം തീര്‍ക്കാം എന്നോണമാണ് ഇരുവരും ഒന്നിച്ചുള്ള പുതിയൊരു ചിത്രമിറങ്ങിയിരിക്കുന്നത്. ഇരുവരുടെയും പേരിലെ ആദ്യാക്ഷരമുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ടീ ഷര്‍ട്ട് അണിഞ്ഞാണ് പ്രണയ ജോഡികള്‍ എത്തിയിരിക്കുന്നത്.വിഘ്‌നേശ്’V’എന്നെഴുതിയ ടീഷര്‍ട്ടും നയന്‍താര ‘N’എന്നെഴുതിയ ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം എടുത്തത് എവിടെ നിന്നാണ് എന്നതിനെ കുറിച്ച് വ്യക്തമല്ല.

pathram desk 2:
Related Post
Leave a Comment