കെ.വി.എം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ-സഹകരണ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

തൃശ്ശൂര്‍: ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ന് രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെയാണ് പണിമുടക്ക്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ.) നേതൃത്വത്തിലാണ് സമരം. ഇതേ ആവശ്യമുന്നയിച്ച് മരണംവരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന യു.എന്‍.എ. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്സുമാര്‍ ഇന്ന് ചേര്‍ത്തലയിലെ സമരപന്തലിലെത്തും. ആശുപത്രികളില്‍ ആകെയുള്ളവരുടെ മൂന്നിലൊന്ന് നഴ്സുമാരേ ജോലിക്ക് കയറൂ.

pathram desk 1:
Related Post
Leave a Comment