ഫോട്ടോ എടുക്കാന്‍ വന്ന ആരാധികയോട് ഇന്ത്യൻ പതാക ശരിയായി പിടിക്കാന്‍ അഫ്രീദി, കൈയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ വൈറലാകുന്നു

രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ കഴിഞ്ഞദിവസം ട്വന്റി-20 മത്സരം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് രംഗത്തെ പേരു കേട്ട താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദര്‍ സേവാഗ്, പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ഓസ്ട്രേലിയയുടെ മൈക് ഹസി, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ, പകിസ്താന്റെ ഷുഹൈബ് അക്തര്‍ എന്നിവരടങ്ങുന്ന രണ്ട് ടീമുകളായിട്ടാണ് മാച്ച് സംഘടിപ്പിച്ചത്.

മത്സരത്തിന് ശേഷം ഇന്ത്യക്കാരും പാകിസ്താനികളുമടങ്ങുന്ന ആരാധകര്‍ക്ക്, കൂടെ നിന്ന് സെല്‍ഫിയെടുക്കാനായി അവസരമൊരുക്കിയ പാകിസ്താന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷാഹിദ് അഫ്രീദി, ഒരു ഇന്ത്യക്കാരിയുടെ ആവശ്യപ്രകാരം അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ തയ്യാറായി.

എന്നാല്‍ ഇന്ത്യന്‍ പതാക മടക്കി പിടിച്ച് പോസ് ചെയ്യാന്‍ തയ്യാറെടുത്ത ആരാധികയോട് പതാക ശരിയായി പിടിക്കാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. ‘ഫ്ലാഗ് സീതാ കരോ അപ്നാ’ എന്നു പറഞ്ഞ് പെണ്‍കുട്ടിയോടൊപ്പം പോസ് ചെയ്യുന്ന അഫ്രീദിയുടെ വീഡിയോ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment