സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലകരികാലന്റെ റിലീസ് തീയതി പുറത്തുവിട്ടു. പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 27 ന് തീയേറ്ററുകളിലെത്തും. രജനിയുടെ മരുമകനും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുമായ ധനുഷാണ് ഈക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി ഉള്‍പ്പെടുത്തിയ പോസ്റ്ററുകളും താരം പങ്കു വെച്ചിട്ടുണ്ട്.
രജനി ഗാങ്‌സറ്ററായി വേഷമിടുന്ന ചിത്രം ഹാജി മസ്താനെപ്പറ്റിയുള്ളതാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേതുടര്‍ന്ന് ഹാജി മസ്താന്റെ വളര്‍ത്തുമകന്‍ ചിത്രത്തിനെതിരായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തികച്ചും സാങ്കല്‍പികമായ കഥയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
അതേസമയം കാലയുടെ യഥാര്‍ത്ഥ കഥ തന്റേതാണെന്ന ചെന്നൈ സ്വദേശിയായ നിര്‍മ്മാതാവ് രാജശേഖരന്റെ പരാതിയില്‍ രജനികാന്തും ടീം അംഗങ്ങളും ഫെബ്രുവരി 12ന് തങ്ങളുടെ ഭാഗം വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, സുകന്യ, സയ്യാജി ഷിന്‍ഡേ, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Leave a Comment