തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും ജനങ്ങളെ വിറപ്പിച്ച് പുലിയുടെ വിളയാട്ടം. വാല്‍പ്പാറ നടുമലൈ എസ്‌റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
Leave a Comment