സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ പുറത്ത്. തായ്ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം. വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങളാണ് സന്യാസി മോഷ്ടിച്ചത്. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് ഈ പ്രത്യേക മോഷ്ടാവ്. വീഡിയോ വൈറലായതോടെ ഇയാളെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി.
ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ പിടികിട്ടത്. ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് കാണിച്ചാണ് മഠം നടപടി എടുത്തത്. താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന വിചിത്ര വാദമാണ് സന്യാസി പോലീസിനോട് പറയുന്നത്.
Leave a Comment