തിരുവനന്തപുരം: ആര്‍എസ്എസിന്റെ ആക്രമണത്തിനിരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. മോദിയുടെ വിമര്‍ശകനാണെന്നും ആര്‍.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ത്തതോടെ കൂരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തനായെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇനി കെട്ടിക്കിടക്കുന്ന പുസ്തകങ്ങളെല്ലാം ഉടന്‍ വിറ്റ് പോവും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
പെരുമാള്‍ മുരുകനെയും പ്രകാശ് രാജിനെയും പോസ്റ്റില്‍ സുരേന്ദ്രന്‍ അധിക്ഷേപിക്കുന്നുണ്ട്. അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണെന്നും സുരേന്ദ്രന്‍ പറയുന്നു.
Leave a Comment