‘ക്ഷമിക്കണം ഇത് നിങ്ങളാണെന്ന് എനിക്ക് മനസിലായില്ല, കാരണം നിങ്ങള്‍ എനിക്ക് ഇപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്:പത്മാവതിലെ രണ്‍വീറിനെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് വിവാദങ്ങള്‍ക്കിടയിലും ഏറെ അഭിനന്ദനങ്ങളുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ ഹിറ്റായി കഴിഞ്ഞു.ചിത്രത്തില്‍ ദീപിക പദുകോണ്‍ പത്മവതിയായപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായത് രണ്‍വീര്‍ സിംഗ് ആയിരുന്നു. ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ഇതാ ചിത്രത്തിലെ രണ്‍വീറിന്റെ കഥാപാത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാന്‍ തന്നെയാണ്.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഷാരൂഖിന്റെ അഭിനന്ദനം. അരാധകരുടെ ചോദ്യങ്ങള്‍ക്കിടെ രണ്‍വീര്‍ സിംഗിന്റെ പത്മാവതി കണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’ക്ഷമിക്കണം ഇത് നിങ്ങളാണെന്ന് എനിക്ക് മനസിലായില്ല, കാരണം നിങ്ങള്‍ എനിക്ക് ഇപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്. സഹോദരാ ഇത് മികച്ച ഒരു സിനിമയാണ്. ഞാന്‍ കണ്ടു ഇഷ്ടപ്പെട്ടു,’ എന്നായിരുന്നു ഷാരുഖിന്റെ മറുപടി.ഷാരുഖിന്റെ മറുപടിയും രണ്‍വീറിന്റെ ചോദ്യവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിലവില്‍ ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോയുടെ ഷൂട്ടിംഗ് തിരക്കിലാണ് ഷാരൂഖ് ഖാന്‍

pathram desk 2:
Related Post
Leave a Comment