സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഭക്ഷണത്തെ കുറിച്ച് സ്വപ്നം കാണാറുണ്ടോ നിങ്ങള്‍? സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ ഉള്ളവരാണ്രേത ഭക്ഷണത്തെക്കുറിച്ച് സ്വപ്നം കാണുന്നത്. അതുപോലെ തന്നെ അത് പലപ്പോഴും നിങ്ങളുടെ വികാരങ്ങളുമായും ആത്മീയകാര്യങ്ങളുമായും ബുദ്ധിയുമായും ബന്ധപ്പെട്ടുള്ളതായിരിക്കും.
സ്വപ്നത്തില്‍ നിങ്ങള്‍ വാഹനം ഓടിക്കുന്നതായാണ് കാണുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെയാണത്രേ സൂചിപ്പിക്കുന്നത്. അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കേണ്ടത്. അതു പോലെ തന്നെ നിങ്ങളുടെ ആരോഗ്യക്കാര്യത്തിലും ശ്രദ്ധ വേണമെന്നാണ് സ്വപ്നം സൂചിപ്പിക്കുന്നത്. അതായത് മോശം ആരോഗ്യത്തെയാണ് സ്വപ്നത്തിലൂടെ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നതെന്നര്‍ത്ഥം.
പക്ഷികളേയും മൃഗങ്ങളേയുമാണ് സ്വപ്നത്തിലൂടെ ദര്‍ശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രഹങ്ങളും ആവശ്യങ്ങളും കൂടുതലാണെന്ന് മനസിലാക്കാം. ഏതെങ്കിലും മൃഗങ്ങള്‍ പിന്നാലെ വരുന്നതായോ, ഓടിക്കുന്നതായോ സ്വപ്നം കണ്ടാല്‍ അത്യാവശ്യമായി നിങ്ങള്‍ ഒഴിവാക്കേണ്ട ദുശ്ശീലമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. നല്ല ശീലങ്ങള്‍ അല്ലെന്നതിന് മനസ് തരുന്ന മുന്നറിയിപ്പാണ് അത്. മരണമാണോ നിങ്ങള്‍ സ്വപ്നം കാണുന്നത്..പേടിക്കേണ്ട..നിങ്ങളുടെ ദീര്‍ഘായുസിനെയാണ് കാണിക്കുന്നത്.
നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിങ്ങളെ തന്നെയാണ് സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ നിങ്ങളുടെ മനസിലെ കുട്ടിത്തത്തെയാണ്രേത കാണിക്കുന്നത്. അല്ലെങ്കിലും എല്ലാവരുടെയും മനസില്‍ ഓരു കുട്ടിത്തമുണ്ടെല്ലോ. എന്നാല്‍ നഗ്‌നമായി നടക്കുന്ന സ്വപ്നമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ സന്തോഷിച്ചോളൂ..നിങ്ങളുടെ ജീവിതം സുഖകരമാണ്. അതേ സമയം ഓഫീസ് കാര്യങ്ങളാണ് ഉറക്കത്തിലും നിങ്ങളെ തേടി വരുന്നതെങ്കില്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുവെന്നും, മുന്‍തൂക്കം പ്രൊഫണല്‍ ജീവിതത്തിന് നല്‍കുന്നു എന്നും മനസിലാക്കാം..ഇനി ധൈര്യമായി സ്വപ്നം കണ്ടു തുടങ്ങിക്കോളൂ.
Leave a Comment