ന്യൂഡല്‍ഹി: പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് പുസ്തകം പ്രകാശനം ചെയ്യും.
ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക് തോന്നിയ ആശയത്തിന് മന്‍ കി ബാത്തിലും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് പുസ്തകം എഴുതാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പരീക്ഷകളിലെയും ജീവിതത്തിലെയും നിര്‍ണായക സന്ദര്‍ഭങ്ങളെ പുതിയ ഊര്‍ജ്ജത്തോടെ നേരിടുന്നതിന് ഉതകുന്ന വിധത്തില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പുസ്തകം. പരീക്ഷകളെ ഉത്സവങ്ങളെന്നപോലെ ഭയരഹിതമായി കൊണ്ടാടണമെന്ന് മോദി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ല്‍ പറഞ്ഞിരുന്നു.
പെന്‍ഗ്വിന്‍ ബുക്സ് ആണ് 208 പേജുള്ള ‘എക്സാം വാരിയേഴ്സ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷാ കാലത്തിനു മുന്‍പായി പുസ്തകം രാജ്യമെമ്പാടും എത്തിക്കുക എന്നതാണ് ലക്ഷ്യം. യോഗയും വ്യായാമവുമൊക്കെയാണ് ഈ പുസ്തകം സംവേദനം ചെയ്യുന്നത്. പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തില്‍ വിജയിക്കുന്നതിനും പുസ്തകം സഹായകരമാകുമെന്നാണ് വാദം
Leave a Comment