വീടിന് മുകളിലേക്ക് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു… രണ്ടു പേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ വീടിന് മുകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. പൈലറ്റടക്കം അഞ്ചു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്.

റെവലൂഷന്‍ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്റര്‍ തകര്‍ന്നു വീണപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂപോര്‍ട്ട് ബീച്ച് പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

1960 മുതല്‍ പ്രവര്‍ത്തിക്കുന്ന റെവലൂഷന്‍ എവിയേഷന്‍ പൈലറ്റ് പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment