തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍.

അപകടം നടന്ന സംഭവസ്ഥലത്ത് തന്നെ മൂവരും മരിച്ചു. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മരിച്ച ഡോ.അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു കൊടുക്കും

pathram desk 1:
Related Post
Leave a Comment