ദുരന്തം വിട്ടു മാറാതെ പുറ്റിങ്ങല്‍ ക്ഷേത്രം, ഉത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റേജ് തകര്‍ന്ന് വീണു 9 പേര്‍ക്ക് പരിക്ക്

കൊല്ലം പരവൂര്‍ പുറ്റിങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റേജ് തകര്‍ന്ന് 9 പേര്‍ക്ക് പരിക്കേറ്റു.3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 2 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ നെടുങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അമ്പല മുറ്റത്ത് ഏറ്റവും വലിയ നാടക സ്റ്റേജിന്റെ നിര്‍മ്മാണം നടക്കുന്നതിനിടെ വാര്‍പ്പിനായി സ്ഥാപിച്ച തട്ടാണ് തകര്‍ന്നത്.സ്റ്റേജിനടിയില്‍ കുടുങിയവരെ നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷപെടുത്തിയത്.

pathram desk 2:
Leave a Comment