മൂന്നാമതും ജനിച്ചത് പെണ്‍കുട്ടി… നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു!!

ന്യൂഡല്‍ഹി: മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദുഃഖത്തില്‍ നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ചാന്തു ഗ്രാമത്തിലാണ് സംഭവം.

രണ്ട് പെണ്‍മക്കളാണ് യുവതിക്ക്. മൂന്നാമത് ഒരു ആണ്‍കുട്ടിയെ യുവതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീണ്ടും പെണ്‍കുട്ടി പിറന്നതോടെ യുവതി ഡിപ്രഷനിലായിരുന്നു എന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫാനില്‍ തൂങ്ങിനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വീട്ടുപണികളില്‍ സഹായിക്കാനായി അമ്മായിയമ്മ യുവതിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്ന് യുവതിയുടെ മുറിയുടെ ജനലിലൂടെ നോക്കിയപ്പോളാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

pathram desk 1:
Related Post
Leave a Comment