തിരുവനന്തപുരം: യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസ്ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി മന്ത്രിമാരും ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്‌കൗട്ട്്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആലപ്പുഴയില്‍ മന്ത്രി മാത്യു ടി.തോമസ് സല്യൂട്ട് സ്വീകരിച്ചു. കോട്ടയത്ത് മന്ത്രി ജി.സുധാകരനും ഇടുക്കിയില്‍ മന്ത്രി എം.എം. മണിയും കൊച്ചിയില്‍ മന്ത്രി എ.സി. മൊയ്തീനും തൃശൂരില്‍ മന്ത്രി സി.രവീന്ദ്രനാഥും പാലക്കാട് എ.കെ. ബാലനും മലപ്പുറത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും ദേശീയ പതാക ഉയര്‍ത്തി.കോഴിക്കോട് മന്ത്രി വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കണ്ണൂരില്‍ മന്ത്രി കെ.കെ. ശൈലജയും കാസര്‍കോട് മന്ത്രി ഇ. ചന്ദ്രശേഖരനും സല്യൂട്ട് സ്വീകരിച്ചു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന പരേഡിന് വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ നേതൃത്വം വഹിച്ചു
യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment