പണത്തിന് വേണ്ടി സമന്ത വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു!!

സിനിമാ ലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരിന്നു നാഗചൈതന്യയുടെയും സമന്തയുടെയും. ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് ഗോവയില്‍ വച്ചു നടന്ന വിവാഹത്തിനായി താരജോഡികള്‍ ചെലവാക്കിയത്. മാത്രമല്ല വിവാഹത്തില്‍ നിരവധി സമ്മാനങ്ങളാണ് താരങ്ങള്‍ക്ക് ലഭിച്ചത്.

ഇപ്പോഴിതാ സമന്ത തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. സമ്മാനങ്ങള്‍ കൂടിപ്പോയതു കൊണ്ടാണെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സാ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സമന്ത വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്.

സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്ന കാര്യം അറിയിച്ചപ്പോള്‍ നാഗചൈതന്യയും നാഗാര്‍ജുനയും അമലയും പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment