ആലുവ: എറണാകുളം ജില്ലയില്‍ വീണ്ടും വന്‍ കവര്‍ച്ച. ആലുവയില്‍ വീട് കുത്തിത്തുറന്ന് നൂറു പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
മമ്പുറത്ത് സന്ദര്‍ശനത്തിന് പോയ അബ്ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലുവ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
എറണാകുളം ജില്ലയില്‍ അടുത്തിടെ നടന്ന വന്‍ കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രത പാലിക്കുന്നതിനിടെയാണ് വീണ്ടും വീട് കുത്തിക്കുറന്ന് കവര്‍ച്ച. നേരത്തെ തൃപ്പൂണിത്തുറയിലെ രണ്ട് വീടുകളില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് സ്വര്‍ണവും പണവും കവര്‍ന്നത്. കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Leave a Comment