കോഴിക്കോട്: ശ്രീജിത്തിന് പിന്തുണയുമായി നടി പാര്‍വ്വതി. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീജിത്തിന് പിന്തുണയറിച്ച് പാര്‍വ്വതി രംഗത്തെത്തിയത്.നേരത്തെ ശ്രീജിത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജും ടൊവീനോ തോമസും രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മനുഷ്യത്തെയാണ് ശ്രീജിത്ത് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു പൃഥി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്
പാര്‍വ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം.
Leave a Comment