സുപ്രീം കോടതി ജഡ്ജിമാരുടെ തര്‍ക്കം, ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉണ്ടാകണമെന്ന് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോട് ചെലമേശ്വര്‍ അറിയിച്ചതാണ് ഇത്. കൂടാതെ, തങ്ങളുടെ പ്രതിഷേധവും തര്‍ക്കവും കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിച്ച് സമവായത്തിലെത്തിക്കാന്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തുന്ന ചെലമേശ്വറുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതിഷേധത്തില്‍ തന്നോടൊപ്പം പങ്കെടുത്ത മറ്റ് ജഡ്ജിമാരോടും കൂടിയാലോചിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഏഴംഗ സമിതി ഇന്ന് വൈകിട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ചെലമേശ്വറിന്റെ പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിമര്‍ശനത്തോട് പരോക്ഷമായി കൗണ്‍സിലും യോജിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിനോ കൊളീജിയത്തിലെ മാറ്റ് നാല് ജഡ്ജിമാര്‍ അധ്യക്ഷരായ ഏതെങ്കിലും ബെഞ്ചിനോ വിടണമെന്ന് എസ്സിബിഐ ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment