തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് വോട്ട് ചെയ്തില്ല, പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭാര്യ പാരജയപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പകൂര്‍ ജില്ലയിലാണ് സംഭവം.പ്രതിയായ പ്രേംലാല്‍ ഹന്‍സ്ഡേയുടെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വോട്ട് ചെയ്തിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വോട്ട് ചെയ്യാത്തതിനാലാണ് തങ്ങള്‍ പരാജയപ്പെട്ടതെന്ന് പ്രേംലാല്‍ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് പെണ്‍കുട്ടിയെ പ്രേംലാല്‍ തട്ടിക്കൊണ്ടുപോയത്.

ജനുവരി എട്ടിനാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇതോടെ പൊലിസില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി. ഇതിനു പിറ്റേന്ന് തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം അടുത്തുള്ള കാടിനു സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് പ്രേംലാലിനെ കൂടാതെ സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡേ, കാത്തി ഹന്‍സ്ഡേ, ശിശു ഹന്‍സ്ഡേ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്ന് പൊലിസ് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment