മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും ഏബ്രഹാം വ്യക്തമാക്കി.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ഡോ.കെ.എം.ഏബ്രഹാം, ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഓഫ് കേരളയുടെ ചെയര്‍മാനാണ് ഇപ്പോള്‍. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും സര്‍ക്കാരിന്റെ ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) ആസൂത്രണ സാമ്പത്തിക കാര്യ (ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍) വകുപ്പുകളുടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി കൂടിയാണ്.

pathram:
Related Post
Leave a Comment