തൃത്താല: വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തൃത്താല കുറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ബല്‍റാമിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.
എകെജിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാമിന് നേരെ ചീമുട്ടയെറിഞ്ഞത്. താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും ഗോപാലസേനയോട് മാപ്പ് പറയില്ലെന്നും പറഞ്ഞ് ബല്‍റാം വീണ്ടും രംഗത്തെത്തി.
Leave a Comment