പോണ്‍ വീഡിയോ കാണുന്നത് പാര്‍ലമെന്റിലിരുന്ന്,അശ്ലീല വെബ്സൈറ്റുകളിലെ നിത്യസന്ദര്‍ശനം പതിവാക്കി എംപിമാര്‍: കണക്കുകള്‍ പുറത്ത്

ബ്രിട്ടനിലെ പാര്‍ലമെന്റില്‍ നിന്നുള്ള എംപിമാര്‍ അശ്ലീല വെബ്സൈറ്റുകളില്‍ സന്ദര്‍ശിക്കുന്നത് പതിവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ജൂണിലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം 24,473 തവണയാണ് എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 പ്രാവശ്യമെങ്കിലും പോണ്‍ വൈബ്സൈറ്റില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും കണ്ടെത്തി.

2008ല്‍ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായ ഡാമിയന്‍ ഗ്രീനിനെ പാര്‍ലമെന്റിലിരുന്ന് പോണ്‍ കണ്ടതിന്റെ പേരില്‍ പ്രധാനമന്ത്രി തെരേസ മെയ് പുറത്താക്കിയിരുന്നു. പാര്‍ലമെന്റ് ഓഫീസിലെ കംപ്യൂട്ടറില്‍ നിന്നും പോണ്‍ വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത് ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 9,467 തവണയാണ് പോണ്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ഹൗസ് ഓഫ് ലോര്‍ഡ്സ്, കോമണ്‍ എന്നിവയില്‍ നിന്നുള്ളവരാണ് പോണ്‍ കണ്ടിരിക്കുന്നത്.

2015ല്‍ 213,020 തവണ ആയിരുന്നെങ്കില്‍ 2016 ല്‍ ഇത് 113,208 ആയി കുറഞ്ഞു. 2017 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പാര്‍ലമെന്ററി അധികാരികള്‍ പുറത്തുവിട്ടില്ല. ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ളത് 30,876 ശ്രമങ്ങളാണ്. ഈ കാലഘട്ടത്തില്‍, ജൂണ്‍ 8നാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഇതിനു മുന്നോടിയായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.

pathram desk 2:
Related Post
Leave a Comment