ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് എം.എസ് ധോണി. തങ്ങളുടെ പ്രിയങ്കരനായ തലയെ വീണ്ടും മഞ്ഞയില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകരും. ചെന്നൈയിലും തമിഴ്നാട്ടിലും ഇന്ന് ധോണിയോളം പ്രിയപ്പെട്ട, ആരാധിക്കപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരമില്ല.
ഇതുപോലെ തന്നെ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റൊരാള്‍ തലൈവര്‍ രജനികാന്താണ്. സ്‌റ്റൈല്‍ മന്നന് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായിട്ടുള്ള ആരാധകരുണ്ട്. ഈയ്യിടെ നടന്ന ഒരു പരിപാടിക്കിടെ അവതാരകന്‍ രജനി കാന്തിനോട് ചോദിക്കുകയുണ്ടായി താങ്കളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന്.
അതിന് അദ്ദേഹം നല്‍കിയ മറുപടി എം.എസ് ധോണി എന്നായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരത്തിന് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരവും ധോണിയാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. രജനിയുടെ മറുപടി വന്‍ കരഘോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.
Leave a Comment