കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നു മലയാള സിനിമയില്‍ രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് ബദലായി താരസംഘടനയായ അമ്മയില്‍ നിന്ന് പുതിയ വനിതാ സംഘടന രൂപീകരിക്കുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഡബ്ല്യു.സി.സി ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വനിതകള്‍ക്കു പ്രാധാന്യമില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പുതിയ സംഘടയ്ക്ക് രൂപം നല്‍കുന്നത്. അമ്മയുടെ കീഴിലുള്ള വനിത സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താനായി ഈ മാസം അവസാനം ഭാരവാഹികളുടെ യോഗം ചേരാന്‍ തീരുമാനമുണ്ട്. ഡബ്യുസിസിക്ക് എതിരെ അമ്മയില്‍ നിന്നു തന്നെ ഒരു വനിത സംഘടന ഉണ്ടാകണം എന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നും പറയുന്നു. നിലവില്‍ ഡബ്ല്യൂ സി.സിയില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. കെ പി എസി ലളിതയ്ക്കാവും ഈ സംഘടനയുടെ ചുമതല എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Leave a Comment