അത് എന്നെ ഒരുപാട് വേദനിപ്പിച്ചു,ദുരനുഭവം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പലപ്പോഴും അതിര് കടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകള്‍ക്ക് മോശം കമന്റ് എഴുതുന്നത് മാത്രമല്ല, വ്യക്തിപരമായും അവരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ കീര്‍ത്തി സുരേഷ് രംഗത്തെത്തുന്നു. പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോള്‍ ധരിച്ച വേഷത്തെ ചൊല്ലി തന്നെ ട്രോള്‍ ചെയ്തത് വേദനിപ്പിച്ചു എന്ന് താരപുത്രി പറയുന്നു.

തെലുങ്കിലെ പുതിയ ചിത്രമായ അഗ്ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്.ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.ജന്മം കൊണ്ട് മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ വിക്രമിന്റെ നായികയായി സാമി 2 വില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.എണ്‍പതുകളിലെ ഹിറ്റ് നായിക മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. ദിലീപിന്റെ കുബേരനില്‍ എത്തുന്ന മൂന്ന് കുട്ടികളില്‍ ഒരാള്‍ കീര്‍ത്തിയാണ്.

pathram desk 2:
Related Post
Leave a Comment