കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി(70) അന്തരിച്ചു.
കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വ്യാഴാഴ്ച്ച. മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കള്‍.
Leave a Comment