‘ഇനി പടക്കം നിങ്ങൾ പൊട്ടിക്കേണ്ട, അത് അലക്സ ചെയ്തോളും’; വൈറലായി ദീപാവലി റോക്കറ്റ് വിക്ഷേപണ വീഡിയോ

ക്രിസ്മസ്, ദീപാവലി, വിഷു തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ, പടക്കമില്ലാതെ എന്താഘോഷം. ഇത്തരം ആഘോഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ കൈവശപ്പെടുത്തുകയും ചെയ്യും. ചിലത് ചിരിപ്പിക്കുന്നതാണെങ്കിൽ ചിലത് ചിന്തിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും നിറഞ്ഞുകഴിഞ്ഞു. എന്നാൽ, ഇത്തവണ അൽപം ഹൈടെക്കായ പടക്ക വിക്ഷേപണമാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്.

സംഭവം വേറൊന്നുമല്ല, ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് റോക്കറ്റ് അയക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘അലക്സാ റോക്കറ്റ് അയക്കൂ’ എന്ന് വോയിസ് കമാൻഡ് വരുമ്പോൾതന്നെ, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയരുന്നു, അതോടൊപ്പം, ‘അതേ ബോസ്, റോക്കറ്റ് അയക്കുകയാണ്’ എന്ന അലക്സ മറുപടിയും.

സം​ഗതി ഏതായാലും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 23 ന് ഇൻസ്റ്റ​ഗ്രാമിൽ പബ്ലിഷ് ചെയ്ത ഈ വീഡിയോ ഇതിനോടകം ഏകദേശം ഏഴു ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു. manisprojectslab എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയെ പബ്ലിഷ് ചെയ്തിട്ടുള്ളത്.

pathram desk 5:
Leave a Comment