ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വിഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവർത്തകരുടെ സർപ്രൈസ് അപ്ഡേറ്റ് ഇന്നായിരുന്നു. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്കെത്തും.
ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

pathram desk 1:
Related Post
Leave a Comment