മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന് ആദ്യ ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾക്കു ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് ഇന്ന് മുതൽ എത്തുന്നു. ആദ്യ ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ആദ്യ ദിനം 75 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ ഭാഗമായി കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ലോകവ്യാപകമായി പ്രേക്ഷകരുടെ പോസിറ്റിവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്.
റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. റോഷാക്കിനും നൻപകൽ നേരത്തു മയക്കത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണ്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തിയ കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
Leave a Comment