ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം “കലാപകാര” റിലീസായി. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തിൽപരം നർത്തകരും അണിചേരുന്നു. ജേക്സ്‌ ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്‌ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

pathram desk 1:
Related Post
Leave a Comment