പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാന്നറിൽ ജോബി പി സാമാണ്. തേരിന്റെ രചന നിർവഹിച്ച ദിനിൽ.പി.കെ ആണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയുമൊരുക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിന്റെ മൂന്നാമത്തെ പ്രൊഡക്ഷൻ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

മലയാള ടെലിവിഷൻ രംഗത്തെ ഹിറ്റ് പരിപാടിയായ ഉപ്പും മുകളുമെന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം മലയാള സിനിമയിലേക്ക് അമിത് ചക്കാലക്കലിനെ നായകനാക്കി രണ്ടു ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ.സിനുവിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന പ്രഭുദേവ ചിത്രത്തിന്റെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ ഉടനുണ്ടാകും.ഈ വർഷം ജൂൺ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

pathram desk 1:
Related Post
Leave a Comment