കോവിഡ് വാക്‌സിനേഷന്‍ ആര്‍ത്തവത്തെ ബാധിക്കുമോ?

കോവിഡ് 19 വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ മാസങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് വാക്‌സിനേഷന്‍ ആര്‍ത്തവത്തെ ബാധിക്കുമോ എന്നത്. ഇപ്പോള്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ളശ്രമത്തിലാണ് ഗവേഷകര്‍. വാക്‌സിന്‍ നല്‍കി തുടങ്ങിയപ്പോള്‍ മുതല്‍ യു.കെ.യില്‍നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവത്തില്‍ ചെറിയതോതിലുള്ള പാകപ്പിഴകൾ ഉള്ളതായി അറിയിച്ചിരുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു.

30,000-ല്‍ പരം സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവചക്രത്തില്‍ മാറ്റം വന്നുവെന്ന് പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. മരുന്നുകള്‍ കഴിച്ചതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലം റിപ്പോര്‍ട്ടു ചെയ്യുന്നതിന് യു.കെ.യില്‍ നിലവിലുള്ള യെല്ലോ കാര്‍ഡ് സ്‌കീമില്‍ ഒട്ടേറെ സ്ത്രീകള്‍ തങ്ങള്‍ വാക്‌സിനെടുത്തശേഷം ആര്‍ത്തവത്തില്‍ മാറ്റം വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, വാക്‌സിനേഷന്‍ മൂലമുള്ള ഈ മാറ്റങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ലെന്നും ബുദ്ധിമുട്ടുകളുണ്ടാക്കില്ലെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ റീപ്രൊഡക്ടീവ് ഇമ്യൂണോളജിസ്റ്റായ ഡോ. വിക്ടോറിയ മെയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത് ക്രൂരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 വാക്‌സിനുകള്‍ ആര്‍ത്തവത്തെ ബാധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ യു.എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് 12.31 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയിലെ മാറ്റങ്ങള്‍ ആര്‍ത്തവം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ കാലതാമസം വരുത്തുകയോ ചെയ്‌തേക്കാമെന്നും എന്നാല്‍ ഇത് ആപത്കരമല്ലെന്നും ഡോ. വിക്ടോറിയ കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ പദ്ധതിയുടെ മൊത്തത്തിലുള്ള വിജയത്തിന് ആര്‍ത്തവത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വേഗത്തിലുള്ള പഠനങ്ങള്‍ നിര്‍ണായകമാണ്. ആര്‍ത്തവത്തെക്കുറിച്ച് മെഡിക്കല്‍ രംഗത്തുനിന്നുള്ള ഇടപെടലുകളുടെ ഫലങ്ങള്‍ ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് അനന്തരവിഷയമാകരുതെന്നതാണ് പ്രധാനപ്പെട്ട കാര്യം-അവര്‍ പറഞ്ഞു.

ആര്‍ത്തവമാറ്റത്തെക്കുറിച്ചും അതിന്റെ ദീര്‍ഘകാല അനന്തരഫലങ്ങളെക്കുറിച്ചും അമിതമായി ആശങ്കപ്പെടാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്ന് ഡോ. വിക്ടോറിയ വ്യക്തമാക്കി. ആര്‍ത്തവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂരിപക്ഷം പേരിലും കുറഞ്ഞ കാലയളവിനുള്ളില്‍ പഴയപടിയിലേക്കാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വാക്‌സിനുകള്‍ ആര്‍ത്തവത്തിലുണ്ടാക്കുന്ന അനന്തരഫലം സംബന്ധിച്ച് പരീക്ഷണഘട്ടങ്ങളില്‍ പഠനം നടത്തിയിട്ടില്ല. വാസ്തവത്തില്‍ ആര്‍ത്തവത്തിന്റെ പേരില്‍ പരീക്ഷണങ്ങളില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കുകയായിരുന്നു-ഇന്‍വിസിബിള്‍ വിമെന്റെ രചയിതാവ് കരോളില്‍ ക്രിയാഡോ പെരെസ് ദ ടെലഗ്രാഫിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

പ്രത്യുല്‍പാദനത്തെയും ഗര്‍ഭാവസ്ഥയെയും കോവിഡ് 19 വാക്‌സിന്‍ ബാധിക്കില്ലെന്ന് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

pathram:
Leave a Comment