ജനുവരി 30 മുതല്‍ ബംഗളൂരു വിമാനത്താവളം ഭാഗികമായി അടയ്ക്കും

ബെംഗളൂരു: ബെംഗളൂരു എയര്‍പോര്‍ട്ട് ജനുവരി 30 മുതല്‍ ഫെബ്രുവരി 5വരെ ഭാഗികമായി അടിച്ചിടും. എയ്‌റോ ഇന്ത്യ ഷോയുടെ ഭാഗമായാണിതെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.

വ്യോമയാന കമ്പനികളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് എയ്‌റോ ഇന്ത്യ 2021. യെലഹങ്ക എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ വേദിയാക്കി ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണ് എയ്‌റോ ഇന്ത്യ ഷോ. ജനുവരി 30ന് ഷോയുടെ റിഹേഴ്‌സല്‍ തുടങ്ങും. റിഹേഴ്‌സല്‍ സമയത്തും ഷോയുടെ വേളയിലും എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചിടും.

പ്രവര്‍ത്തന സമയം കുറയ്ക്കുമെങ്കിലും മുന്‍നിശ്ചയിച്ച ഷെഡ്യൂളില്‍ തടസം നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനയുമായും വിമാനക്കമ്പനികളുമായും ആശയവിനിമയം നടത്തുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

pathram desk 2:
Leave a Comment