നടു റോഡില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷം; ഏഴ് പേര്‍ അറസ്റ്റില്‍

ചെന്നൈ: കോട്ടൂര്‍പുരത്തു പൊതുനിരത്തില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിച്ച പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. ചിത്ര നഗര്‍ നിവാസികളായ എസ്.ദിനകരന്‍ (19), ആര്‍.ഷണ്‍മുഖം (24), എഫ്.മൈക്കിള്‍ (18), ജെ.വിഗ്‌നേശ് (19), ആര്‍.നാഗരാജ് (20), യു.മണികണ്ഠന്‍ (19), പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ ദിനകരന്റെ പിറന്നാളാണ് ഇവര്‍ ആഘോഷിച്ചത്. എതിര്‍ സംഘത്തെ വെല്ലുവിളിക്കാനാണ് വടിവാളിന് കേക്ക് മുറിച്ചത്. റോഡില്‍ കേക്ക് മുറിച്ചു ബഹളമുണ്ടാക്കിയ യുവാക്കളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച വടിവാള്‍ പൊലീസ് പിടിച്ചെടുത്തു. ചിത്ര നഗറിലെ വ്യാപാരിയെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് തിരഞ്ഞ യുവാക്കളാണ് അറസ്റ്റിലായത്. പൊതുശല്യം സൃഷ്ടിക്കല്‍, പിടിച്ചുപറി, ലോക്ഡൗണ്‍ ലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment