നിവിൻ പോളിയുടെ മാസ് ലുക്കുമായി തുറമുഖം സെക്കൻഡ് ലുക്ക് പോസ്റ്റർ. രാജീവ് രവിയുടെ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര്‍ ആചാരി എന്നിവരും സിനിമയിലെ പ്രധാനതാരങ്ങളാണ്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950–കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
Leave a Comment