നഗ്‌ന ശരീരത്തില്‍ ചായം പൂശി കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമി

നഗ്‌ന ശരീരത്തില്‍ ചായം പൂശി ഷോണ്‍ റോമി .കമ്മട്ടിപ്പാടം, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടിയും മോഡലുമായ ഷോണ്‍ റോമി. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി നടത്തിയതാണ് ഫോട്ടോഷൂട്ട്.

നഗ്‌ന ശരീരത്തില്‍ ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് നടി കുറിച്ചിരിക്കുന്നു. പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക നിര്‍ബന്ധിത ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്‌സ് ട്രാഫിക്കില്‍പെട്ടവരുമായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

pathram:
Leave a Comment