നസ്രിയയുടെ ലോക്കറ്റില്‍ ഫഹദിന്റെ പേരിനൊപ്പം മറ്റൊരു പേര് കൂടി…!!

നസ്രിയയുടെ ലോക്കറ്റില്‍ ഫഹദിന്റെ പേരിനൊപ്പം മറ്റൊരു പേരു കൂടി…നസ്രിയയുടെ ലോക്കറ്റില്‍ സൂക്ഷിച്ചുനോക്കിയാല്‍ മൂന്ന് പേരുകള്‍ കാണാം. ഒന്ന് ഫഹദ് രണ്ട് നസ്രിയ അപ്പോള്‍ മൂന്നാമത് ആരാകും. മറ്റാരുമല്ല നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ലോക്കറ്റില്‍ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഒറിയോയുടെയും പേര് കാണാംഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുള്ളത്.
ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്;ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്. ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു

pathram:
Related Post
Leave a Comment