ന്യുസിലന്‍ഡിനെതിരെ ദയനീയ പരാജയം ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരങ്ങള്‍

ന്യുസിലന്‍ഡിനെതിരെ ദയനീയ പരാജയം ഏറ്റ് വാങ്ങിയ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. വി വി എസ് ലക്ഷമണ്‍, ബിഷന്‍ സിങ് ബേദി, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയവര്‍ താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ടെസറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് അച്ചടക്കം ഇല്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷമണ്‍ പറഞ്ഞു. കളി ജയിക്കാനുള്ള മികവ് ഇന്ത്യ കാണിച്ചില്ല. ഇത് അങ്ങേയറ്റം നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരമ്പര ജയിച്ച് ന്യൂസിലന്‍ഡ് ടീമിനെ അഭനന്ദിക്കുകയും ചെയ്തു.

ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യക്കെതിരെ എല്ലാ മേഖലകളിലും ആധിപത്യം നേടിയത് എങ്ങനെ വിശദീകരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ ബേദി പ്രതികരിച്ചു. സമ്മര്‍ദങ്ങള്‍ ഇല്ലാതെ കളിച്ചതിന് ന്യൂസിലന്‍ഡ് ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊരുതുക പോലും ചെയ്യാതെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ തോല്‍ക്കുന്നത് എന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറഞ്ഞു. വിദേശരാജ്യങ്ങളിലെ ടെസ്റ്റില്‍ ഇന്ത്യ നന്നായി പൊരുതി എന്നത് സത്യമാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ അതില്‍ നിന്നും വ്യത്യസ്ഥമാണ്. ഇന്ത്യ അതില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. ബാറ്റിങ്ങിലെ പ്രശ്‌നങ്ങളും ന്യൂസിലന്‍ഡിന്റെ വാലറ്റത്തെ പുറത്താക്കാന്‍ സാധിക്കാത്തതുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. ഇന്ത്യന്‍ ടീമില്‍ സ്വയം അഴിച്ച് പണിയാണ് വേണ്ടതെന്ന് സഞ്ജയ് മഞ്‌രേക്കര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment