ലൈംഗികബന്ധത്തിനിടെ വേദനയുണ്ടോ? എങ്കില് ശ്രദ്ധിക്കണം

ലൈംഗികബന്ധം ചില നേരങ്ങളില്‍ ചിലര്‍ക്ക് വേദനാജനകമാകാറുണ്ട്. എത്ര അടുപ്പമുള്ള ദമ്പതികള്‍ക്കിടയിലായാലും അങ്ങനെ സംഭവിക്കാം. അത് നിസാരമായി കാണരുത്… ചികിത്സ ആവശ്യമെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. അതിന്റെ കാരണം മനസ്സിലാക്കിയിട്ടു വേണം ചികിത്സ വേണോ എന്നു തീരുമാനിക്കാന്‍.

യോനിയില്‍ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകല്‍, കന്യാചര്‍മത്തിനു കട്ടികൂടിയിരിക്കുക, പുറകോട്ടു മടങ്ങിയ ഗര്‍ഭാശയം, അണ്ഡാശയത്തിലോ ഗര്‍ഭാശയത്തിലോ സിസ്റ്റുകളോ മുഴകളോ, അടിവയറ്റില്‍ അണുബാധ, എന്‍ഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങള്‍ ഇങ്ങനെ നിരവധി കാരണങ്ങള്‍ ഇതിനുണ്ടാകാം.

യോനീവരള്‍ച്ചയാണ് പ്രശ്‌നമെങ്കില്‍ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെല്‍ യോനീകവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക്‌സ് ചെയ്തു നോക്കുക. അതല്ലെങ്കില്‍ സെക്‌സ് പൊസിഷന്‍ മാറ്റി നോക്കുക. അതും ശരിയാകുന്നില്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെയോ സെക്‌സോളജിസ്റ്റിനെയോ കാണുക.

pathram:
Leave a Comment