ഇതെന്താ വിക്കറ്റ് കീപ്പറിന് ഒരു വിലയുമില്ലേ? വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നു

വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നു
. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ടീം സെലക്ഷനെച്ചൊല്ലി വിവാദം. ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്!ലെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇന്ത്യയിലെ വളര്‍ന്നുവരുന്ന വിക്കറ്റ് കീപ്പര്‍മാര്‍ക്ക് മോശം സന്ദേശമാണ് സാഹയെ തഴഞ്ഞ് പന്തിനെ ഉള്‍പ്പെടുത്തിയതിലൂടെ ടീം മാനേജ്‌മെന്റ് നല്‍കുന്നതെന്ന് ഭോഗ്!ലെ വിമര്‍ശിച്ചു.

ടീമില്‍നിന്ന് സാഹയെ തഴഞ്ഞത് നോക്കൂ. വിക്കറ്റിനു പിന്നിലെ പ്രകടനമല്ല, വിക്കറ്റിനു മുന്നില്‍ കുറച്ച് റണ്‍സ് നേടുന്നതാണ് പ്രധാനമെന്ന സന്ദേശമാണ് ഈ തീരുമാനം ഇന്ത്യയിലെ വളര്‍ന്നുവരുന്ന യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് നല്‍കുന്നത്. നിരാശപ്പെടുത്തുന്ന തീരുമാനം’ – ടീം പ്രഖ്യാപനത്തിനു പിന്നാലെ ഭോഗ്!ലെ ട്വിറ്ററില്‍ കുറിച്ചു. ഇതുകൊണ്ടും അരിശം തീരാതെ മറ്റൊരു ട്വീറ്റും അദ്ദേഹം നടത്തിയെങ്കിലും അതു പിന്നീട് നീക്കം ചെയ്തു.

ഒപ്പമുള്ള ഗായികയ്ക്ക് ഗിറ്റാറില്‍ താരതമ്യേന കൂടുതല്‍ പരിചയസമ്പത്തുള്ളതിന്റെ പേരില്‍ ശ്രേയ ഘോഷാലിനെ സംഗീതക്കച്ചേരിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു’ – ഇതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഈ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം, ടീം സിലക്ഷനെതിരായ ട്വീറ്റ് വൈറലായതോടെ ഇതേക്കുറിച്ച് വിശദീകരണവുമായി ഭോഗ്!ലെ രംഗത്തെത്തി. ഈ ട്വീറ്റ് ഋഷഭ് പന്തിനെതിരായ ട്വീറ്റായി തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്. ഇത് പന്തിനേക്കുറിച്ചല്ല. ടെസ്റ്റില്‍ ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരെയും ഏറ്റവും മികച്ച നാല് ബോളര്‍മാരെയും, ഏറ്റവും മികച്ച വിക്കറ്റ് കീപ്പറേയും ഓള്‍റൗണ്ട് മികവുകൂടി പരിഗണിച്ച് ആറാം നമ്പര്‍ സ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രതിഭയുടെ കാര്യത്തില്‍ പന്തിനെക്കുറിച്ച് യാതൊരു സംശയവുമില്ല. പക്ഷേ, സാഹയോട് സഹതാപം തോന്നുന്നു’ – ഭോഗ്!ലെ കുറിച്ചു

അതേസമയം, ജഡേജയ്ക്കു പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാനുള്ള തീരുമാനത്തെ ഭോഗ്!ലെ പ്രശംസിച്ചു. പരുക്കു ഭേദമായെത്തിയ ഇഷാന്തിനെ കളത്തിലിറക്കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീണ്ട സ്‌പെല്ലുകള്‍ എറിയാന്‍ കഴിയുന്ന ഇഷാന്തും ഇന്ത്യന്‍ ബോളിങ് ആക്രണത്തില്‍ നിര്‍ണായക സാന്നിധ്യമാണെന്ന് ഭോഗ്!ലെ ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment