കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി മുതല്‍ ബാറുകള്‍ ഒരുമണിവരെ തുറന്നു പ്രവര്‍ത്തിക്കും, പുറമേ ബിയറിന്റെയും വൈനിന്റെയും വില കുറയ്ക്കാനും തീരുമാനം

ഹരിയാന: കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. ഹരിയാനയില്‍ പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ പുലര്‍ച്ചെ ഒരു മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പുറമേ ബിയറിന്റെയും വൈനിന്റെയും വില കുറയ്ക്കാനും തീരുമാനമായി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് പുതിയ മദ്യനയം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തു. നിലവില്‍ നഗരങ്ങളില്‍ 11 മണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇത് പുലര്‍ച്ചെ 1 മണിവരെ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാര്‍ഷിക ലൈസന്‍സ് ഫീസായി അടയ്ക്കണം. എക്‌സൈസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയിട്ടുണ്ട്. പുതിയ നിയമം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ലൈംഗിക തളര്‍ച്ചയ്ക്ക് കാരണം ഇതാണ്..!

pathram:
Leave a Comment