ഇന്ന് ഇന്ത്യ ജയിക്കണേ..!!! പ്രാര്‍ഥിക്കുന്നത് ഇന്ത്യക്കാരല്ല… മറിച്ച്..പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും….!!

ഇന്നാണ് ആ നിര്‍ണായക മത്സരം.. മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്. എന്നാല്‍, ഇന്ന് ഇന്ത്യ ജയിക്കാന്‍ പ്രാര്‍ഥിക്കുന്നത് ഇന്ത്യന്‍ ആരാധകരല്ല…!!! പകരം പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഇന്ത്യ ഇന്ന് ജയിക്കണേ… എന്ന് പ്രാര്‍ഥിക്കുന്നത്. കാരണം അവര്‍ക്ക് സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ജയിച്ചേ തീരൂ. അതുകൊണ്ടുതന്നെ ബര്‍മിങ്ങാമില്‍ ഇന്ന് അവസാന ജയം കോലിക്കും സംഘത്തിനുമാകട്ടെ എന്ന പ്രാര്‍ഥനയിലാണ് ഈ അയല്‍ രാജ്യങ്ങള്‍..!!!

അതേസമയം, ഇന്നു ജയിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ സെമി പ്രവേശം അവതാളത്തിലാകും. വാതില്‍ പൂര്‍ണമായും അടയില്ലെങ്കിലും ന്യൂസീലന്‍ഡിനെതിരെ വിജയം മാത്രമേ അവരെ രക്ഷിക്കൂ. മാത്രമല്ല, മറ്റു ടീമുകളുടെ പ്രകടനത്തിലേക്കും കണ്ണയയ്‌ക്കേണ്ടി വരും. ഇന്നത്തെ മല്‍സരത്തിനുശേഷം ഓരോ ടീമുകള്‍ക്കും മുന്നില്‍ തെളിയാനിടയുള്ള വഴികളിങ്ങനെ:

ഇന്ത്യ ജയിച്ചാല്‍ ഇന്ത്യയ്ക്കു സെമിയിലെത്താം. 12 പോയിന്റോടെ സെമി ഉറപ്പാക്കാം എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നത്തിനു കനത്ത തിരിച്ചടിയാകും. ഇന്നലെ അഫ്ഗാനിസ്ഥാനെ കീഴടക്കിയ പാക്കിസ്ഥാന്‍ സെമിയില്‍ എത്താന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീമാകും. വെള്ളിയാഴ്ച ബംഗ്ലദേശിനെ കീഴടക്കാനായാല്‍ 11 പോയിന്റോടെ പാക്കിസ്ഥാനു സെമി ഉറപ്പിക്കാം. ബംഗ്ലദേശിനാണു പിന്നീടുള്ള സാധ്യത. പക്ഷേ അതിന് അവര്‍ക്ക് കീഴടക്കേണ്ടത് കരുത്തരായ ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ടീമുകളെ. രണ്ടു മത്സരങ്ങളും ജയിച്ചാല്‍ ബംഗ്ലദേശിനും സെമി ഉറപ്പ്.

pathram:
Leave a Comment