ബംഗളൂരുവിന് ആദ്യ ജയം; പഞ്ചാബിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയം. കിങ്സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ബാംഗ്ലൂര്‍ 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷമാണ് ബാംഗ്ലൂര്‍ വിജയിക്കുന്നത്.

വിരാട് കോലി (53 പന്തില്‍ 67), ഡിവില്ലിയേഴ്സ് (38 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് ബാംഗ്ലൂരിന് വിജയം എളുപ്പമാക്കിയത്. മാര്‍കസ് സ്റ്റോയിനിസ് (16 പന്തില്‍ പുറത്താവാതെ 28) പുറത്താവാതെ നിന്നു. പാര്‍ത്ഥിവ് പട്ടേലാ (9 പന്തില്‍ 19)ണ് പുറത്തായ മറ്റൊരു താരം.

നേരത്തെ, ക്രിസ് ഗെയ്ല്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 173 റണ്‍സെടുത്തത്. ബാംഗ്ലൂരിന് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

കെ.എല്‍ രാഹുല്‍ (18), മായങ്ക് അഗര്‍വാള്‍ (15), സര്‍ഫറാസ് ഖാന്‍ (15), സാം കറന്‍ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. മന്‍ദീപ് സിങ് 18 റണ്‍സുമായി പുറത്താവാതെ നിന്നു. ചാഹലിന് പുറമെ മുഹമ്മദ് സിറാജ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

pathram:
Related Post
Leave a Comment