രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എം.എസ് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന സംഭവത്തില്‍ വിവാദം അവസാനിക്കുന്നില്ല. ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് തന്റെ പക്ഷം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
ധോണിയെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിന്ന് വിലക്കണമായിരുന്നുവെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. സെവാഗ് തുര്‍ന്നു… ഞാനൊരിക്കലും കരുതിയതല്ല ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്ന്. നോബൗളിനെ കുറിച്ച് അവിടെ രണ്ട് ബാറ്റ്സ്മാന്‍ അംപയറുമായി സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധോണി ഗ്രൗണ്ടിലേക്കിറങ്ങി. ഒരിക്കലും ധോണിയുടേത് ശരിയായ തീരുമാനമായിരുന്നില്ല. താരത്തിന് ഒന്നോ രണ്ടോ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
ധോണി ഇത് ഇന്ത്യന്‍ ടീമിന് വേണ്ടിയാണ് ചെയ്തിരുന്നതെങ്കില്‍ ഒരുപാട് സന്തോഷം തോന്നിയേനെ. അദ്ദേഹം ഒരിക്കലും ഇന്ത്യക്ക് വേണ്ടി ഇത്തരത്തില്‍ ദേഷ്യത്തില്‍ സംസാരിച്ച് കണ്ടിട്ടില്ല. എന്നാല്‍ ഏറെ വികാരാധീനനായി ചെന്നൈയ്ക്ക് വേണ്ടി സംസാരിക്കുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
Leave a Comment