പഞ്ചാബിനെതിരേ ഹൈദരാബാദിന് മോശം തുടക്കം; മൂന്ന് വിക്കറ്റ് നഷ്ടമായി

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കം. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 3 വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലാണ് ഹൈദരാബാദ്. ബെയര്‍സ്റ്റോ (1), വിജയ് ശങ്കര്‍ (26), മൊഹമ്മദ് നബി (12) എന്നിവരാണ് പുറത്തായത്. ഒരു റണ്‍സെടുത്ത ബെയര്‍സ്റ്റോയെ മുജീബ് പുറത്താക്കിയപ്പോള്‍ വിജയ് ശങ്കറിന്റെയും നബിയുടെയും വിക്കറ്റ് അശ്വിനാണ്. ആക്രമിച്ചു കളിയില്‍നിന്ന് വ്യത്യസ്തമായാണ് വാര്‍ണര്‍ കളിച്ചത്.

സണ്‍റൈസേഴ്‌സ് സാവധാനമാണ് തുടങ്ങിയത്. അങ്കിത് രജ്പുത് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ്. മുജീബ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ബെയര്‍സ്റ്റോ, അശ്വിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ മുജീബ് റഹ്മാനും അങ്കിത് രജ്പുതും തിരിച്ചെത്തി. എന്നാല്‍ സണ്‍റൈസേഴ്‌സ് മാറ്റമില്ലാതെയാണ് കളിക്കുന്നത്. അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകള്‍ക്കും ആറ് പോയിന്റ് വീതമാണുള്ളത്.

pathram:
Related Post
Leave a Comment