റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ്ലി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലൂടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി. 49 പന്തില്‍ 84റണ്‍സ് നേടിയ കോഹ്ലി തന്റെ ഐപിഎല്‍ കരിയറിലെ 35-ാം അര്‍ദ്ധ സെഞ്ചുറിയാണ് നേടിയത്.

ഐപിഎല്‍ റണ്‍വേട്ടയില്‍ സുരേഷ് റെയ്നയെ(5086) മറികടന്ന കോലി തന്റെ സമ്പാദ്യം 5110ലെത്തിച്ചു. ടി20 ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലുമെത്തി കോലി. 30 വയസും 151 ദിവസവും പ്രായമുള്ളപ്പോഴാണ് കോലി 8000 ക്ലബിലെത്തിയത്. ഇന്നിംഗ്സുകള്‍ പരിഗണിച്ചാല്‍ ഗെയ്ലിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും കോലിക്കായി.

ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോലി. ഗൗതം ഗംഭീറിനെ(4242) മറികടന്ന കോലിക്ക് മുന്നില്‍ എം എസ് ധോണി(5375) മാത്രമാണുള്ളത്.

pathram:
Leave a Comment