ഐഫോണ്‍ വിലയില്‍ വന്‍കുറവ് വരുത്തുന്നു

വില്പന ഉയര്‍ത്താന്‍ ആപ്പിള്‍ ഐ ഫോണിന്റെ വിലയില്‍ വന്‍തോതില്‍ കുറവ് വരുത്തുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനമാണ് ഐ ഫോണുള്ളത്.

ഐ ഫോണ്‍ എക്സ് ആറിന്റെ 64 ജി.ബിയുടെ വില 76,900ല്‍നിന്ന് 59,900ആയും 128 ജി.ബിയുടേതിന് 81,900ല്‍നിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയില്‍നിന്ന് 74,900ആയുമാണ് കുറയ്ക്കുക. എക്സ് ആര്‍ 64 ജി.ബി മോഡല്‍ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 10 ശതമാനം കാഷ് ബായ്ക്കും ലഭിക്കും. ഇതുകൂടിയാകുമ്പോള്‍ വില 53,900 രൂപയായി കുറയും.

30,000ന് മുകളില്‍ വിലവരുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെ വില്പനയില്‍ സാംസങാണ് മുന്നില്‍. 34 ശതമാനമാണ് ഇവരുടെ വിഹിതം. വണ്‍ പ്ലസിന് 33ശതമാനവും ആപ്പിളിന് 23 ശതമാനവുമാണ് വിപണിയില്‍ വിഹിതമുള്ളത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment